SEARCH


Vattiyan Polla Theyyam - വട്ട്യൻപൊള്ള തെയ്യം

Vattiyan Polla Theyyam - വട്ട്യൻപൊള്ള തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Vattiyan Polla Theyyam - വട്ട്യൻപൊള്ള തെയ്യം

പുലയ സമുദായക്കാർ കെട്ടിയാടുന്ന ഒരു തെയ്യമാണ് ഇത്.

എട്ടളം കോട്ടയും ബേക്കളം കോട്ടയും പറങ്കികൾ പിടിച്ചപ്പോൾ കോലത്തിരി നിസ്സഹായനായി, കാരണം പട നയിക്കാൻ പ്രാപ്‌തനായി ആരുമില്ലാത്ത കാലം. പുലയനായ പൊള്ള താനുണ്ട് പാനയിക്കാനെന്നു ചൊല്ലി അനുവാദം ചോദിച്ചു. മസ്സില്ലാമനസ്സോടെ തമ്പുരാൻ സമ്മതിച്ചു. പൊള്ള എന്ന സ്ഥാനപ്പേരുള്ള വട്ട്യൻ വൈക്കോലിൽ വറ്റൽമുളകിട്ട് കോട്ടയ്ക്കു ചുറ്റും തീയിട്ടു. ശ്വാസം മുട്ടിയ പറങ്കികൾ ജീവരക്ഷാർത്ഥം കടൽ വഴി രക്ഷെപ്പട്ടു. തമ്പുരാൻ വിലയേറിയ സമ്മാനങ്ങൾ നൽകി അനുഗ്രഹിച്ചു. പിന്നീട് വട്ട്യൻ, വട്ട്യൻപൊള്ള എന്ന പേരിൽ തന്നെ തെയ്യാലമായി.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com


Tags #pulayar #vattiyanpolla #theyyam





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848